Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer

പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ പ്രതീക്ഷ; അമേരിക്കയിൽ പുതിയ മരുന്നിന് അനുമതി

 ന്യൂയോർക്ക്: പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷയ്ക്കു വക നല്കുന്ന മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി.

റവലൂഷൻ മെഡിസിൻസ് കന്പനി വികസിപ്പിച്ച ഡറാക്സൺറാസിബ് (Daraxonrasib) എന്ന ഈ ഗുളിക റേസൺക്യൂ എന്ന ബ്രാൻഡ് നാമത്തിലാണ് വില്ക്കുന്നത്. ദിവസവും ഒന്നുവീതം കഴിക്കേണ്ട ഗുളികയാണിത്.

ജനിതകവ്യതിയാനത്താൽ പാൻക്രിയാറ്റിക് ട്യൂമറുകളുണ്ടാക്കുന്ന ജീനുകളെ തടയുന്ന മരുന്നാണിത്. ഇതോടെ കാൻസർ പടരുന്നത് നിലയ്ക്കും.

പാൻക്രിയാറ്റിക് കാൻസർമൂലം ഗുരുതരാവസ്ഥയിലായ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ ആയുർദൈർഘ്യം വർധിപ്പിക്കാൻ മരുന്നിനു കഴിയുന്നതായി കണ്ടെത്തി.

500 രോഗികളിലായിരുന്നു പരീക്ഷണം. കീമോ തെറാപ്പിയിലൂടെ ശരാശരി 6.6 മാസമാണ് ഇത്തരം രോഗികൾ ജീവിച്ചിരിക്കുക. പുതിയ മരുന്ന് കഴിച്ചതോടെ 13.2 മാസമായി ഉയർന്നു.

പാൻക്രിയാസ് ഗ്രന്ഥിയിലുണ്ടാകുന്ന കാൻസറുകൾ മരണനിരക്കിൽ ഏറ്റവും മുന്നിലാണ്. ചികിത്സിച്ചു ഭേഗമാക്കാനും ബുദ്ധിമുട്ടാണ്. രോഗം കണ്ടെത്തുന്ന രോഗികളിൽ പാതിയിലധികം മൂന്നു മാസത്തിനുള്ളിൽ മരിക്കാം.

ഒട്ടുമിക്ക കേസുകളിലും ഗുരുതരാവസ്ഥിയിലെത്തുന്പോഴാണ് രോഗം കണ്ടെത്തുക.

 

Kerala

അ​ര്‍​ബു​ദ ബാ​ധി​ത​യാ​യ കുഞ്ഞിന് യൂ​സ​ഫ​ലി​യു​ടെ സ​ഹാ​യം

കൊ​​​ച്ചി: അ​​​ര്‍​ബു​​​ദ ബാ​​​ധി​​​ത​​​യാ​​​യ ര​​​ണ്ട​​​ര​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ സ​​​ഹാ​​​യം. വ​​​യ​​​നാ​​​ട് ക​​​മ്പ​​​ള​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​യു​​​ടെ മ​​​ജ്ജ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സ​​​ഹാ​​​യ​​​മാ​​​യി​​​ട്ടാ​​​ണ് എം.​​​എ. യൂ​​​സ​​​ഫ​​​ലി 10 ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്.

കു​​​ട്ടി ചി​​​കി​​​ത്സ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് എം.​​​വി.​​​ആ​​​ര്‍. കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ലു​​​ലു ഇ​​​ന്ത്യ മീ​​​ഡി​​​യ ഹെ​​​ഡ് എ​​​ന്‍.​​​ബി സ്വ​​​രാ​​​ജ്, കോ​​​ഴി​​​ക്കോ​​​ട് ലു​​​ലു റീ​​​ജ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷെ​​​രീ​​​ഫ് മാ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കു​​ട്ടി​​യു​​​ടെ പി​​​താ​​​വി​​ന് കൈ​​​മാ​​​റി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കു​​​ഞ്ഞി​​ന്‍റെ വാ​​​ര്‍​ത്ത യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ന്ന​​​ത്. മ​​​ജ്ജ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 60 ല​​​ക്ഷം രൂ​​​പ വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭ്യ​​​ര്‍​ഥ​​​ന ക​​​ണ്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലും എ​​​ത്തി​​​യ​​​ത്.

ലു​​​ലു പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ചി​​​കി​​​ത്സ സ​​​ഹാ​​​യ​​​ത്തു​​​ക​​​യാ​​​യ 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തു.

NRI

"ഡോ.​എം.​വി. പി​ള്ള കൈ​നി​ക്ക​ര​യി​ലെ വി​ശ്വ​പൗ​ര​ന്‍': പു​സ്ത​ക പ്ര​കാ​ശ​നം ജ​നു​വ​രി മൂ​ന്നി​ന്

ന്യൂ​യോ​ർ​ക്ക്: പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​മേ​ശ് ബാ​ബു ര​ചി​ച്ച "ഡോ.​എം.​വി. പി​ള്ള കൈ​നി​ക്ക​ര​യി​ലെ വി​ശ്വ​പൗ​ര​ന്‍' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു.

ജ​നു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മോ​ഡ​ല്‍ സ്‌​കൂ​ൾ പ്രി​ന്‍​സി​പ്പാ​ൾ കെ.​വി. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഡോ. ​എം.​വി. പി​ള്ള​യു​ടെ കൊ​ച്ചു​മ​ക്ക​ളാ​യ ഒ​റി​യോ​ണ്‍ പി​ള്ള, ആ​ഡ്രി​യ​ന്‍ പി​ള്ള, മാ​ക്‌​സി​മ​സ് പി​ള്ള (മൂ​വ​രും യു​എ​സ്എ) എ​ന്നി​വ​ർ പു​സ്ത​ക​ത്തി​ന്‍റെ ഓ​രോ പ​ക​ർ​പ്പ് വീ​തം ഏ​റ്റു​വാ​ങ്ങും.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ കാ​ന്‍​സ​ര്‍ രോ​ഗ വി​ദ​ഗ്ധ​നും തോ​മ​സ് ജ​ഫ​ര്‍​സ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ങ്കോ​ള​ജി ക്ലി​നി​ക്ക​ല്‍ പ്ര​ഫ​സ​റു​മാ​യി​രു​ന്ന എം.​വി. പി​ള്ള​യെ കു​റി​ച്ചു​ള്ള ഈ ​പു​സ്ത​കം കോ​ഫി ബു​ക്ക് സ്റ്റൈ​ലി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് ഗ്രാ​ഫി​ക്സ് വെ​ങ്ങാ​നൂ​ർ ആ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ.

ഗ്ര​ന്ഥ​ക​ര്‍​ത്താ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും കൂ​ടി​യാ​യ ര​മേ​ശ് ബാ​ബു പു​സ്ത​ക പ​രി​ച​യം ന​ട​ത്തും. ക​ലാ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി, ഡോ. ​എ​സ്. വേ​ണു​ഗോ​പാ​ൽ (സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​ന്‍) എ​ന്നി​വ​ര​ട​ക്കം ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കും.

കീ​ര്‍​ത്ത​ന ര​മേ​ശി​ന്‍റെ ഈ​ശ്വ​ര പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മോ​റി​സ​ണ്‍ ആ​ന്‍​ഡ് ഡി​ക്‌​സ​ണ്‍ ഫാ​ര്‍​മ ക​മ്പ​നി യു​എ​സ്എ​യു​ടെ ലീ​ഗ​ല്‍ ഡി​വി​ഷ​ന്‍ ത​ല​വ​ന്‍ വി​നു പി​ള്ള സ്വാ​ഗ​തം പ​റ​യും. ഡോ. ​എം.​വി. പി​ള്ള ന​ന്ദി അ​റി​യി​ക്കും.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഘു​വാ​യ സാ​യാ​ഹ്ന സ​ത്കാ​ര​വും ന​ട​ക്കും. 1992 ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 13 വ​രെ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന കോ​ൺ​ഫ​റ​ൻ​സി​ൽ എ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട "നി​ളാ​തീ​രം' സാ​ഹി​ത്യ​സ​മ്മേ​ള​നം വി​ജ​യ​മാ​യ​തി​ന്‍റെ ​മു​ഖ്യ​ശി​ല്പി എം. വി. ​പി​ള്ള​യാ​യി​രു​ന്നു.

പാ​ർ​ഥ​സാ​ര​ഥി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഫൊ​ക്കാ​ന ക​മ്മി​റ്റി ഡോ.​എം.​വി. പി​ള്ള​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ ഭാ​ഷ​യേ​യും സം​സ്കാ​ര​ത്തേ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ച "ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ' പ​ദ്ധ​തി മ​ല​യാ​ള ഭാ​ഷ​യോ​ടും പി​റ​ന്ന നാ​ടി​നോ​ടു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്‌‌​ട​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി.

Special News

കാന്‍സര്‍ മരണമായരികിലെത്തി; എന്നാല്‍, യേശു എന്നെ സുഖപ്പെടുത്തി: സ്റ്റീഫന്‍ ദേവസി

കീ ബോര്‍ഡില്‍ വേഗം കൊണ്ട് വിസ്മയം കാണിക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത ഒരു സംഗീത പരിപാടിക്കിടെയാണ് സ്റ്റീഫന്‍ ദേവസി താന്‍ മരണത്തിന്റെ വക്കില്‍നിന്ന് അദ്ഭുതകരരമായി ജീവിതത്തിലേക്കു പറന്നുയര്‍ന്ന കഥ പറയുന്നത്.

ശരാശരിക്കാരന്‍

സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊരു സാധാരണക്കാരനായ പയ്യന്‍ ആയിരുന്നു. ദാ ആയിരിക്കുന്ന പയ്യനെപ്പോലെ ഒരു സാധാരണക്കാരന്‍. പഠിക്കാന്‍ ഞാന്‍ ശരാശരിയായിരുന്നു. അത്ര ബില്യന്റൊന്നും ആയിരുന്നില്ല. തീര്‍ത്തും ശരാശരിക്കാരന്‍. എന്നാല്‍, ഒരു കാര്യം കൃത്യമായി ചെയ്തിരുന്നു. അമ്മ പറഞ്ഞതു പ്രകാരം ഞാന്‍ സണ്‍ഡേ സ്‌കൂളില്‍ പോകുമായിരുന്നു. അവിടെ പറയുന്ന ഒരു വാക്യമെങ്കിലും കാണാതെ പഠിക്കും. പഠിച്ചില്ലെങ്കില്‍ അമ്മ ചീത്ത പറയും, ഡാഡി ചീത്ത പറയും. അതു പേടിച്ച് പഠിക്കും.
അങ്ങനെയായിരുന്നു ഞാന്‍. ഞാന്‍ എന്നെ പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ല. എന്റെ ഭാവിയെ പറ്റിയും ചിന്തിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആയിരിക്കും ജീവിതം എന്നു കരുതി. സ്‌കൂളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് എനിക്ക് ദിവസം ഒരടിയെങ്കിലുംകിട്ടും. യൂണിഫോം മര്യാദയ്ക്ക് ഇടില്ല, ഇംഗ്ലീഷ് സംസാരിക്കില്ല. ഞങ്ങളുടെ സ്‌കൂളില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ ഒരു വാക്കിന് 25 പൈസ ഫൈന്‍ കൊടുക്കണം. എന്തായാലും ഞാന്‍ ദിവസം അഞ്ചു ഉറുപ്പിക ചെലവാക്കുമായിരുന്നു.

പത്താം വയസിലെ പനി

പത്താം വയസില്‍ എനിക്കൊരു പനി വന്നു. അതൊരു പ്രത്യേക പനിയായിരുന്നു. അതു ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആയിരുന്നെന്നു തോന്നുന്നു. കാരണം ദൈവം എന്ന ഒരു ഓവനലിട്ട് ബേക്ക് ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ആ രോഗം അപകടകാരിയായിരുന്നു. അതു ഗുരുതരമായ കാന്‍സര്‍ ആയിരുന്നു. എല്ലാവര്‍ക്കും ഞാന്‍ കീബോര്‍ഡ് വേഗത്തില്‍ വായിക്കുമ്പോള്‍ ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നു വന്നയാളാണെന്നു തോന്നും. എന്നാല്‍, ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നുള്ള ആളല്ല. അതൊരു ഗിഫ്റ്റ് ആയിരുന്നു. എന്റെ പനി മാറുന്നില്ല. ദിനംതോറും വഷളായി. രക്ഷപ്പെടില്ല എന്ന സ്ഥിതിയായി. മരണത്തിന്റെ വക്കിലെത്തിയതും ഡോക്ടര്‍ ഡാഡിയോടു പറഞ്ഞു. ദുബായില്‍നിന്ന് എത്രയും വേഗം നാട്ടിലെത്തുക. ഫ്യൂണറല്‍ നടത്താനുള്ള പണവും കരുതാന്‍ പറഞ്ഞു.

ദൂതനെപ്പോലെ ഒരാള്‍

എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അപ്പോള്‍ ഒരു പാസ്റ്റര്‍ ഞങ്ങളുടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ വന്നു. ഞങ്ങളാരും അദ്ദേഹത്തെ മുമ്പു കണ്ടിട്ടില്ല. എല്ലാവരും ഡാഡി വരുന്നതുവരെ എന്റെ ആയുസ് രണ്ടു ദിവസംകൂടി നീട്ടിക്കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന സമയം ആയിരുന്നു അത്. അപ്പോള്‍ പാസ്റ്റര്‍ എന്റെ കിടയ്ക്കരികില്‍ വന്നു പറഞ്ഞു ഈ ബാലന്‍ നിരവധി ദേശങ്ങളില്‍ യാത്ര ചെയ്യും... അതുകേട്ട് എല്ലാവരും ഞെട്ടി. ഇതെന്താ ഇദ്ദേഹം പറയുന്നത്. ഏതു നിമിഷവും മരിക്കുമെന്നു കരുതിയിരിക്കുമ്പോള്‍ വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമെന്നു പറയുന്നു. പാസ്റ്റര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, അതു ദൈവത്തിന്റെ മെസേജ് ആയിരുന്നു. എന്നാല്‍, ആ നിമിഷം ഞാന്‍ സുഖപ്പെട്ടു. എന്റെ രക്തത്തിന്റെ കൗണ്ട് ശരിയായ നിലയിലേക്കു വന്നു.

ആ കീബോര്‍ഡ്

എന്റെ സംസ്‌കാരം നടത്താന്‍ കൊണ്ടുവന്ന പണം ഉപയോഗിച്ച് ഡാഡി എനിക്കൊരു കാസിനോ കീബോര്‍ഡ് വാങ്ങിത്തന്നു. അന്നു ഞാന്‍ കീബോര്‍ഡില്‍ പരിശീലനം തുടങ്ങി. അവിടെനിന്നാണ് ഈ സ്റ്റീഫന്‍ ദേവസിയുടെ തുടക്കം. അല്ലാതെ എനിക്ക് യാതൊരു സംഗീത പശ്ചാത്തലവുമില്ല. എനിക്കറിയാം എന്ന രക്ഷിച്ച ഓള്‍ റൗണ്ടര്‍, സര്‍വശക്തന്‍ അത് യേശുവാണ്.... ഇത്രയും പറഞ്ഞിട്ട് ഒ്ന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു... എന്ന ഗാനം പാടിയാണ് തന്റെ സാക്ഷ്യം അദ്ദേഹം അവസാനിപ്പിച്ചത്.

Latest News

Corehub Up